ഒരു ജീവന് രക്ഷിക്കാന്‍ സമരക്കാരും പോലീസും ഒന്നിച്ച്

സമരം നിര്‍ത്തി ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കി യൂത്ത് കോണ്‍ഗ്രസ്
കരുവന്നൂര്‍: സഹകരണ ബാങ്കിലേക്കു നടന്ന പ്രതിഷേധ സമരത്തിനിടയില്‍ വേറിട്ട കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷവും ജലപീരങ്കി പ്രയോഗവും നടക്കുന്നതിനിടയിലാണ് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് ആംബുലന്‍സ് വന്നത്.ബാരിക്കേഡുകള്‍ ഉറപ്പിച്ച് കയര്‍ കെട്ടിയതുമൂലം വാഹനങ്ങള്‍ക്കു കടന്നു പോകാനാകാത്ത അവസ്ഥയിലായിരുന്നു. റോഡില്‍ തടസമുണ്ടായിരുന്നതിനാല്‍ അല്പസമയം ആംബുലന്‍സ് വഴിയില്‍ കുടുങ്ങി. ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അല്പസമയം സമരം നിര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ബാരിക്കേഡുകള്‍ എടുത്തുമാറ്റി ആംബുലന്‍സ് കടത്തിവിട്ടു.



