പിണറായി വിജയന് കേരളത്തിലെ മികച്ച തട്ടിപ്പുകാരനാണ്: രാഹുല്‍ മാങ്കൂട്ടത്തില്‍
ഇരിങ്ങാലക്കുട: മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ മികച്ച തട്ടിപ്പുകാരനാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ ഏകദിന ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പണം എവിടെ പോയിയെന്ന് അനേഷിച്ചാല്‍ അത് ക്ലിഫ് ഹൗസില്‍ ചെന്നെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറ അധ്യക്ഷത വഹിച്ചു. സമരത്തില്‍ കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയഗിരി, സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി ചാര്‍ളി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഷെറിന് തേര്‍മഠം, റൈഹാന്‍ ഷഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ