കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ തിരുവോണ ഊട്ടിനും നിത്യ അന്നദാനത്തിനും തുടക്കമായി
ഇരിങ്ങാലക്കുട: കോവിഡിനെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന തിരുവോണ ഊട്ടിനും നിത്യ അന്നദാനത്തിനും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുടക്കമായി. ഉച്ചപൂജയ്ക്കു ശേഷം 11.30 ഓടെ തെക്കേ ഊട്ടുപ്പുരയിലാണ് തിരുവോണ ഊട്ടും നിത്യ അന്നദാനവും നടത്തുന്നത്. ദര്‍ശനത്തിനു ശേഷം ദേവസ്വം കൗണ്ടറില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് ഇതിനായുള്ള കൂപ്പണ്‍ നല്‍കും. ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി എന്‍.പി.പി. നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം പി.എന്‍. കബീര്‍ മൗലവി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ.ബി. മോഹന്‍ദാസ്, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി കെ.ജി. അനില്‍കുമാര്‍, ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന്, അഡ്വ. ഡി. ശങ്കരന്‍കുട്ടി, പി.കെ. പ്രസന്നന്, മുന്‍ എഇഒ ബാലകൃഷ്ണന് അഞ്ചത്ത്, ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, അഡ്മിനിസ്ട്രേറ്റര്‍ സുഗീത തുടങ്ങിയവര്‍ പങ്കെടുത്തു.