ഇരിങ്ങാലക്കുടയിൽ വിവാഹപൂര്‍വ കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ യുവതി യുവാക്കള്‍ക്കു വേണ്ടി നടത്തുന്ന വിവാഹപൂര്‍വ കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്നു. ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തിയുടെ സുസ്ഥിതി സമൂഹത്തിന്റെ സുസ്ഥിതിക്കും അതു രാജ്യത്തിന്റെയും തുടര്‍ന്നു ലോകത്തിന്റെയും സുസ്ഥിതിക്കു കാരണമാകുന്നുവെന്നു ഡോ. എ.ബി. മൊയ്തീന്‍കുട്ടി പറഞ്ഞു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷ തെരേസ്, ന്യൂനപക്ഷ വകുപ്പിന്റെ ജില്ലാ പ്രിന്‍സിപ്പല്‍ ഡോ. എം.ബി. ഹംസ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, അഡ്വ. ഹക്ക്, സോഷ്യോളജി വിഭാഗം മേധാവി സി.എ. ബീന എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി