പോലീസ് മെഡല്‍ നേടിയ വി.വി. മോഹനന് അന്തരിച്ചു
പൊറത്തിശേരി: പോലീസ് സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത പൊറത്തിശേരി വേലപറമ്പില്‍ വി.വി. മോഹനന് (ഐപിഎസ്) അന്തരിച്ചു. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ എസ്ഐ, സിഐ, ഡിവൈഎസ്പി, എസ്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്പി ആയിരുന്നു. തൃശൂര്‍ രാമവര്‍മപുരം കെഎപി ബറ്റാലിയനിലെ കമാന്‍ഡര്‍ ആയിട്ടാണു സര്‍വീസില്‍ നിന്നും വിരമിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും. ഭാര്യ: വിജു. മക്കള്‍: മിട്ടു (ദുബായ്), മുല്ലു മോഹന്‍. മരുമക്കള്‍: സോജ, ഡോ. സുഭാഷ് (കെ.ജെ. ആശുപത്രി, കൊടുങ്ങല്ലൂര്‍).

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു