68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനവും സെമിനാറും സമ്മാനദാനവും ഇരിങ്ങാലക്കുട എസ്എന്‍ ക്ലബ് ഹാളില്‍ വെച്ചു നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുന്‍ ചെയര്‍പെഴ്സണ്‍ സോണിയഗിരി മുഖ്യാതിഥിയായിരുന്നു. വനിതഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ. കെ.ആര്. വിജയ സമ്മാനദാനം നിര്‍വഹിച്ചു. പിന്നീടു നടന്ന സെമിനാറില്‍ നവീകരണം പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കല്‍, തൊഴില്‍ വൈശിഷ്ട്യം രൂപപ്പെടുത്തല്‍ എന്നിവയില്‍ സഹകരണ സംഘങ്ങളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചു ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റെറ്റര്‍ എം.ആര്. അനൂപ് കിഷോര്‍ ചര്‍ച്ച ചെയ്തു. റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ഹരി മോഡറേറ്ററായിരുന്നു. കെ.എസ്. റോസല്‍ രാജ്, കെ.കെ. ഗോഖലെ, ഇ.ആര്. വിനോദ് (കെസിഇയു), എ.എസ്. സുരേഷ് ബാബു (കെസിഇസി), എം.വി. ലോനപ്പന് (കെസിഇഎഫ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സഹകരണ യൂണിയന് ഭരണസമിതിയംഗം ലളിത ചന്ദ്രശേഖരന്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ബി. ഗ്ലോറിമോള് വിവിധ സഹകാരികള്‍ എന്നിവര്‍ പ്രസംഗിച്ചു.