എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇരിങ്ങാലക്കുട: ഷോക്കേറ്റ് എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് മരിച്ചു. കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടില്‍ തോമസിന്റെ മകന് ടിബിന്‍ (22) ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ അവിട്ടത്തൂര്‍ ഓങ്ങിച്ചിറ പരിസരത്ത് വച്ചായിരുന്നു സംഭവം. നാളികേരം ഇടാനുള്ള ശ്രമത്തിനിടയില്‍ തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടിയായിരുന്നു അപകടം. അമ്മ-ശോഭി. സഹോദരന്- ടോബിന്. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ നടക്കും.

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു