ദുഖവെള്ളി തിരുകര്‍മങ്ങള്‍-ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ദുഖവെള്ളി തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ജെയിന് കടവില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. ജെയ്സണ്‍ പാറേക്കാട്ട്, സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

