കോണ്ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ഉപവാസ സമരം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: വടക്കാഞ്ചേരി ലൈഫ് മിഷന് ഫല്റ്റ് അഴിമതി സിബിഐ അന്വേഷിക്കുക, തട്ടിപ്പിനു നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും രാജി വെക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടു കോണ്ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ഉപവാസ സമരം നടത്തി. മാപ്രാണം സെന്ററില് വച്ചു നടത്തിയ പരിപാടി ഡിസിസി ജനറല് സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ബൈജു കുറ്റിക്കാടന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സത്യന് നാട്ടുവള്ളി, മുനിസിപ്പല് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുള് ബഷീര്, ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളകുട്ടി, മണ്ഡലം ഭാരവാഹികളായ കെ. രഘുനാഥ് കണ്ണാട്ട്, സന്തോഷ് മുതുപ്പറമ്പില്, പുരുഷോത്തമന് കാളത്തുപറമ്പില്, ആന്റണി മഞ്ഞളി എന്നിവര് സമരത്തിനു നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്ട്ടി യോഗത്തില് അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
നീഡ്സ് വാര്ഷികവും കുടുംബസംഗമവും നടത്തി
എന്റെ കണ്ണിന് കുത്തിയവനെ ഞാന് കാണിച്ചു തരാം, താക്കോല് വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില് കേരള കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് തെരുവില് കൂട്ടയടി
കേരള കോണ്ഗ്രസ് യോഗത്തില് ചേരിതിരിഞ്ഞ് സംഘര്ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര് കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം