കാട്ടൂര്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണവിപണി ആരംഭിച്ചു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ ഓണത്തിനോടനുബന്ധിച്ച് ഉപ്പേരിമേള, ഓണംവിപണി, ഓണച്ചന്ത എന്നിവ ആരംഭിച്ചു. ഉപ്പേരി കൗണ്ടറില്‍ നിന്നും വെളിച്ചെണ്ണയില്‍ വറുത്തെടുത്ത ഉപ്പേരി കിലോക്കു 240 രൂപാ നിരക്കിലും തിരുവോണത്തിനു പാലട ലിറ്ററിനു 160 രൂപ നിരക്കിലും ഓണചന്തയില്‍ നിന്നു നാടന്‍ നേന്ത്രക്കായ 60 രൂപാ നിരക്കിലും ലഭിക്കുന്നതാണ്. ഓണം വിപണിയില്‍ നിന്നു കണ്‍സ്യൂമര്‍ ഫെഡിന്റെ 13 ഇനം സബ്സിഡി പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെട്ട ഒരു കിറ്റ് 507 രൂപയ്ക്കും ലഭിക്കും. മൂന്നു ചന്തകളുടെയും ആദ്യ വില്പന ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വഹിച്ചു. ഡയറക്ടര്‍ ജൂലിയസ് ആന്റണി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

