തന്റെ പഠനത്തിലും കളിയിലും മികവ് തെളിയിച്ച് ജൊവീറ്റ സ്റ്റാലിന്
ഇരിങ്ങാലക്കുട: പ്ലസ് ടു റിസള്‍ട്ട് വന്നപ്പോള്‍ 1200 ല്‍ 1198 മാര്‍ക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിന് എന്ന മിടുക്കി തന്റെ പഠന മികവ് തെളിയിച്ചു. ബയോ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. മികവ് പഠനത്തില്‍ മാത്രമല്ല കളിയിലും ഉണ്ട് . കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മൂന്നു സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷവും ദേശീയ എയര്‍ പിസ്റ്റല്‍ 10 മീറ്റര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും ദേശീയ ടീമിലേക്കുള്ള സെലക്ഷന് ട്രയല്‍സിലേക്ക് യോഗ്യത നേടുകയും ചെയ്തു. ജൂണ്‍ ആറിന് ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന ദേശീയ സ്കൂള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യമില്ലാതെയാണ് ഇത്രയും മാര്‍ക്ക് നേടിയത്. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കായിക വിഭാഗം മേധാവി ഡോക്ടര്‍ സ്റ്റാലിന് റാഫേലിന്റെയും വലപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക രാജി ജോസിന്റെയും മകളാണ്.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്