പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറുമായ സി.എസ.് സുധന്റെ വീടിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് വാര്‍ഡ് 11 ല്‍ ഐശ്വര്വ റോഡില്‍ ഉള്ള വീടിന് നേരെയാണ് അക്രമണം നടന്നത്. സുധനും ഭാര്യ സ്മിതയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അടുത്ത് തന്നെ താമസിക്കുന്ന വിരുത്തിപ്പറമ്പില്‍ ശരത്താണ് ആക്രമണം നടത്തിയതെന്നും ഇരുമ്പ് വടിയുമായി എത്തിയ ഇയാള്‍ വീടിന്റെ ജനല്‍ ചില്ലുകളും ഒരു സ്വിച്ചും തകര്‍ത്തതായി ഭാര്യ സ്മിത പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ എത്തിയ നാട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേത്യത്വത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടിയെന്നും സ്ഥലത്ത് എത്തിയ പോലീസിന് കൈമാറിയെന്നും സ്മിത പറഞ്ഞു. ഇത് സംബന്ധിച്ച് സുധന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിനോദസഞ്ചാരികള്‍ നവ്യാനുഭവമായി ബോട്ടിംഗ് ആരംഭിച്ചു: പൊതുമ്പുചിറയോരത്തിന് ഇനി പത്തരമാറ്റ് സൗന്ദര്യം
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു
ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്