പരിസ്ഥിതിമിത്ര അവാർഡ് കാവല്ലൂർ ഗംഗാധരന്
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി മിത്ര 2022 അവാർഡ് കാവല്ലൂർ ഗംഗാധരനും. പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അവാർഡ് ദാനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവക്കുന്ന വ്യക്തികൾ, സംഘടനകൾ, മാധ്യമ പ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന അവാർഡ്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടർ, എൻവയേൺമെന്റ് പ്രോഗ്രാം മാനേജർ, ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ, കില ഡയറക്ടർ ജനറൽ, കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്ര വിഭാഗം ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്.