ഇ സോണ്‍ ബാസ്കറ്റ്ബോള്‍: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് റണ്ണേഴ്സ് അപ്പ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സാങ്കേതിക സര്‍വകലാശാല ഇ സോണ്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് റണ്ണേഴ്സ് അപ്പ് ടീം.
ഇരിങ്ങാലക്കുട: സാങ്കേതിക സര്‍വകലാശാല ഇ സോണ്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് റണ്ണേഴ്സ് അപ്പായി. മുപ്ലിയം ഐസിസിഎസ് കോളജിലായിരുന്നു ടൂര്‍ണമെന്റ്. എസ്റ്റിന്‍ ജോസിന്റെ ക്യാപ്റ്റന്‍സിയില്‍ അലന് ബെന്നി ഫ്രാങ്ക്ളിന് ഫ്രാന്‍സിസ്, ആല്‍ജോ ഡേവിസ്, നിസാര്‍ കെ. നൗഷാദ്, നോയല്‍ ബിനോയ്, ഫ്രാന്‍സിസ് ജിജി, ജോണ്‍ ജോസ്, ജോണ്‍ സ്റ്റീന് ജന്‍സണ്‍, ജോണ്‍ പീറ്റര്‍, പി.എം. ശ്രീരാഗ്, ഗൗതം കൃഷ്ണന് എന്നിവര്‍ അടങ്ങിയ ടീമാണ് നേട്ടം കൊയ്തത്. ക്രിസ്റ്റഫര്‍ ജോര്‍ജ് ആയിരുന്നു കോച്ച്. അധ്യാപകരായ വിനീത് എസ്. മേനോന്, പ്രശാന്ത് കെ. ബേബി എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു. വിജയികളെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു