ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് പുരസ്കാരം; മികച്ച പ്രോഗ്രാം ഓഫീസര്‍ക്കും മികച്ച വോളന്റിയര്‍ക്കുള്ള പുരസ്കാരങ്ങളും ക്രൈസ്റ്റ് കോളജിന്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 2021-22 അധ്യയന വര്‍ഷത്തിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കോഴിക്കോട് സര്‍വകലാശാലയിലെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍, മികച്ച എന്‍എസ്എസ് വോളന്റിയര്‍, മികച്ച എന്‍എസ്എസ് യൂണിറ്റ് എന്നിവക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 2021-22 അധ്യയന വര്‍ഷത്തിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്കാരം ക്രൈസ്റ്റ് കോളജ് ജിയോളജി വിഭാഗം അധ്യാപകനായ പ്രഫ. ആര്. തരുണ്‍ ഏറ്റുവാങ്ങി. മികച്ച എന്‍എസ്എസ് വോളന്റിയർക്കുള്ള പുരസ്കാരം കോളജിലെ ബികോം വിദ്യാര്‍ഥിയായ ജോണ്‍ ജോജു കരസ്ഥമാക്കി.

മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്കാരം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസും യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ പ്രഫ. വി.പി. ഷിന്റോയും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എം.കെ. ജയരാജ് സമ്മാനദാനം നിര്‍വഹിച്ചു. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. വസുമതി, പ്രഫ. പി.പി. പ്രത്യുമ്നന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍.എ. ഷിഹാബ്, സെനറ്റ് അംഗങ്ങളായ പ്രഫ. ബി.എസ്. ഹരികുമാരന്തമ്പി, പ്രഫ. കെ. മുഹമ്മദ് ഹനീഫ, ഇടിഐ കോ-ഒാര്‍ഡിനേറ്റര്‍ ഡോ. എന്‍.എം. സണ്ണി, ഫാറൂഖ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ടി. മുഹമ്മദ് സലിം, ഡിഎസ്യു ചെയര്മാന് കെ. ജോബിഷ്, കാമ്പസ് പിആർഒ ഡോ. റിഷ കരള്ളി, എന്നിവര്‍ പ്രസംഗിച്ചു.


യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി