സ്വജന സമുദായസഭ വനിതവിംഗ് സംസ്ഥാന പ്രതിനിധി സമ്മേളനം
ആളൂര്‍: സ്ത്രീകള്‍ പൊതുവെ നേരിടുന്ന സാമൂഹികാവസ്ഥയും സംവരണത്തില്‍ മാത്രം ഒതുങ്ങാതെ പുതിയ സംരംഭങ്ങള്‍ ആരംഭിച്ച് പൊതു സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തണമെന്നു സ്വജന സമുദായസഭ വനിതവിംഗ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശോഭന സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന് ആമുഖ പ്രഭാഷണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് പി.കെ. രാജപ്പന്, സെക്രട്ടറി മിനി ഹരി, പി.എന്‍. മോഹനന്, കെ.എസ്. അജയന്, എം.എന്‍. മണികണ്ഠന്, ഗീത പ്രകാശ്, മണി മോഹന്‍, ഷീജ ശിവന്, ഇന്ദു സജീവന്, രമ ശശി എന്നിവര്‍ പ്രസംഗിച്ചു. ഓട്ടന്തുള്ളലില് സ്കൂള്‍ കലോത്സത്തില്‍ എ ഗ്രേഡ് ലഭിച്ച എം. അഭിനന്ദിനേയും സോപാനസംഗീതം കൊട്ടിപാടിയ ശ്രീലക്ഷ്മി ബിജുവിനേയും സമ്മേളനത്തില്‍ ആദരിച്ചു. സ്വാഗതസംഘം ചെയര്മാന് ശകുന്തള വേണു സ്വാഗതവും ബൈജു സുധാകരന് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ശോഭന സുരേഷ് (പ്രസിഡന്റ്), മിനി ഹരി (സെക്രട്ടറി), ബൈജു സുധാകരന് (ട്രഷറര്‍) തെരഞ്ഞെടുത്തു.