ഡോണ്‍ ബോസ്കോയില്‍ തീര്‍ത്ഥ കേന്ദ്രത്തിന്റെ കൂദാശ കര്‍മ്മം നടത്തി
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ അങ്കണത്തിലെ പുതുക്കി പണിത പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള തീര്‍ത്ഥകേന്ദ്രത്തിന്റെ കുദാശാകര്‍മ്മം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. മാതാവിന്റെ തിരുന്നാളിന്റെ കൊടിയേറ്റം ഇന്ന് രാവിലെ 7.15 ന് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടകുന്നേല്‍ എസ്ഡിബി നിര്‍വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിയില്‍ പ്രസ്തുദേന്തി വാഴ്ച്ച തുടര്‍ന്ന് രൂപം എഴുന്നുള്ളിച്ചുവെക്കല് എന്നിവ നടക്കും. തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന ദിവ്യബലിക്ക് സലേഷ്യന്‍ ബാംഗ്ലൂര്‍ തിരുഹൃദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ജോസ് കോയിക്കല്‍ എസ്ഡിബി മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 200 വിശുദ്ധരുടെ തിരുശേഷിപ്പു വണക്കത്തിനുള്ള അവസരം ഉണ്ടായിരിക്കും. 5.30ന് ആരംഭിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം 7.30ന് സമാപിക്കും.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ