കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ് അസോസിയേഷന് 48-ാം വാര്‍ഷിക പൊതുയോഗം നടത്തി

കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ് അസോസിയേഷന് 48ാം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ് അസോസിയേഷന് 48ാം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ബെനവലന്റ് സൊസൈറ്റി ലൈഫ് മെമ്പര്‍ഷിപ്പ് ധനസഹായ വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എച്ച്. ഹുസൈന് അധ്യക്ഷനായി. നിയോജകമണ്ഡലം ചെയര്മാന് എബിന് വെള്ളാനിക്കാരന്‍ എസ്എസ്എല്‍സി അവാര്‍ഡ് വിതരണം ചെയ്തു. മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ജെ. പയസ്, വനിത വിംഗ് നിയോജകമണ്ഡലം ചെയര്മാന് സുനിത ഹരിദാസ്, എന്‍.ജി. ശിവരാമന്, രഞ്ചില്‍ തേക്കാനത്ത്, ശ്രീദേവി വിജയന്, ടി.കെ. ജനാര്ദ്ദനന്, സി.വി. സുധീശന്‍ എന്നിവര്‍ സംസാരിച്ചു.
