ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഋതു പരിസ്ഥിതി ചലച്ചിത്ര മേളയുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ഋതു പരിസ്ഥിതി ചലച്ചിത്ര മേളയുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം കൃഷിഭവന് അഗ്രിക്കള്‍ചറല്‍ അസിസ്റ്റന്റ് പി.എസ്. വിജയ്കുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ 26, 27, 28 തീയതികളില്‍ പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന് ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം കോളജില്‍ നടന്നു. കൃഷിഭവന് അഗ്രിക്കള്‍ചറല്‍ അസിസ്റ്റന്റ് പി.എസ്. വിജയ്കുമാര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയും പരിസ്ഥിതി കാര്‍ണിവല്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു.