ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് പഠന ക്ലാസ് മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. വിമല ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സിഎംസി ഉദയ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് പഠന ക്ലാസ് മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. വിമല ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിഎംസി ഉദയ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് പഠന ക്ലാസ് നടത്തി. രാജഗിരി സ്കൂള്‍ ഒഫ് എന്‍ജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ പ്രഫസര്‍ ഡോ. വര്‍ഗീസ് പന്തല്ലൂക്കാരന്‍ ക്ലാസുകള്‍ നയിച്ചു. മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. വിമല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദയ വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സ്വാഗതവും കാര്‍മ്മല്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. റിനി മരിയ നന്ദിയും പറഞ്ഞു.