ദേവരാജന്‍ മാഷ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി
ഇരിങ്ങാലക്കുട: സിറ്റിസണ്‍ സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഠാണാവില്‍ നടക്കുന്ന കാര്‍ഷിക വിപണന മേളയില്‍ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന് ദേവരാജന്‍ മാഷ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവന് മാഷ് അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ജോര്‍ജ് ദേവരാജന്‍ മാഷ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യ നടത്തി. നവംബര്‍ ഒന്നുവരെ നടക്കുന്ന മേളയില്‍ കാര്‍ഷിക യന്ത്രങ്ങളുടെയും പുഷ്പഫല ഔഷധസസ്യങ്ങളുടെയും പ്രദര്‍ശനവും വില്‍പനയുമാണു ഒരുക്കിയിരിക്കുന്നത്. കാര്‍ഷിക യന്ത്രങ്ങള്‍ക്കു 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയും നല്‍കുന്നുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.