വിദേശത്ത് പ്രായോഗിക പരിശീലനത്തിനായി ക്രൈസ്റ്റ് കോളജ് 82 വിദ്യാര്‍ത്ഥികള്‍ യാത്രയായി

വിദേശത്ത് പ്രായോഗിക പരിശീലനത്തിനായി യാത്രയായ ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: വിദേശത്ത് പ്രായോഗിക പരിശീലനത്തിനായി ക്രൈസ്റ്റ് കോളജ് എണ്‍പത്തിരണ്ട് വിദ്യാര്‍ത്ഥികള്‍ യാത്രയായി. യു. എ. ഇ., ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കാണ് പരിശീലനത്തിനായി വിദ്യാര്‍ത്ഥികള്‍ പുറപ്പെട്ടത്. യു. എ. ഇ. യില്‍ 46 വിദ്യാര്‍ത്ഥികളും ഖത്തറില്‍ 36 വിദ്യാര്‍ഥികളും വിവിധ സ്ഥാപനങ്ങളിലായി പ്രായോഗിക പരിശീലനം നേടും. നിലവില്‍ ക്രൈസ്റ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ലെ 34 വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. പാം ജുമൈറ ഹോട്ടലില്‍ പരിശീലനം നടത്തുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്റേണ്‍ഷിപ്പിന്റെ ഫലമായി ഇരുനൂറ്റി ഇരുപതോളം തൊഴിലവസരങ്ങള്‍ ഇക്കൊല്ലം വിദ്യാര്‍ത്ഥികളെ തേടിയെത്തി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രായോഗിക ജ്ഞാനവും വിദേശ തൊഴിലിടങ്ങളിലെ പരിചയവും വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടിനെയും അവസരങ്ങളെയും ഉത്തരോത്തരം വര്‍ധിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികളുടെ വിദേശ പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്ന സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. ഡോ. വില്‍സണ്‍ തറയില്‍ അഭിപ്രായപ്പെട്ടു.