കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്; കിണറുകളില്‍ രാസമാലിന്യം കലരുന്നതായി പരാതി

കാട്ടൂര്‍: സിഡ്കോയുടെ കീഴിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ മനുഷ്യ ചങ്ങല നടത്തി.
കുന്നത്തുപീടിക മുതല്‍ സോഡാവളവു വരെ നടന്ന മനുഷ്യ ചങ്ങലക്കു ശേഷം എം പി ഹാളില്‍ നടന്ന പൊതുയോഗം അഡ്വ. പി എ പൗരന് ഉദ്ഘാടനം ചെയ്തു. ഡോ. ആശ, ബള്‍ക്കീസ് ബാനു എന്നീ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അരുണ്‍ വന്‍ പറമ്പില്‍ അധ്യക്ഷത വഹിച്ചു.