ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് പിജി ഇംഗ്ലീഷ് വിഭാഗം സൈബര്‍പങ്ക് സാഹിത്യത്തിലെ ഫെമിനിസ്റ്റ് അട്ടിമറികള്‍ എന്ന വിഷയത്തില്‍ റിസര്‍ച്ച് ഗൈഡുമായ ഡോ. എസ്. രശ്മി പ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് പിജി ഇംഗ്ലീഷ് വിഭാഗം സൈബര്‍പങ്ക് സാഹിത്യത്തിലെ ഫെമിനിസ്റ്റ് അട്ടിമറികള്‍ എന്ന വിഷയത്തില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. എംഇഎസ് അസ്മാബി കോളേജിലെ അസിസ്റ്റന്റ് പ്രാഫസറും റിസര്‍ച്ച് ഗൈഡുമായ ഡോ. എസ്. രശ്മി അവതരിപ്പിച്ച സെഷന് സൈബര്‍പങ്ക് ആഖ്യാനങ്ങളിലെ ഫെമിനിസ്റ്റ് പ്രതിരോധത്തെയും ഐഡന്റിറ്റി രാഷ്ട്രീയത്തെയും കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്കി. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പി. ഹേമലത ആമുഖ പ്രസംഗം നടത്തി.

നഗരസഭ 18-ാം വാര്‍ഡില്‍ ജോസഫ് ചാക്കോ ഭവന സന്ദര്‍ശന പര്യടനം ആരംഭിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം
ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍