സെക്ടറല്‍ മജിസ്ട്രേറ്റിന്റെ കോവിഡ് ഡ്യൂട്ടി തടസപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: സെക്ടറല്‍ മജിസ്ട്രേറ്റിന്റെ കോവിഡ് ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. എടത്തിരുത്തി പുളിഞ്ചോട് ചൂണ്ടയില്‍ വീട്ടില്‍ ജിനേഷ് എന്ന പ്രാണ്‍ (33), പെരിഞ്ഞനം പത്രമുക്ക് കോളനിയില്‍ ചേന്ദമംഗലത്ത് വീട്ടില്‍ റഫീഖ് എന്ന വടിവാള്‍ റഫീഖ് (40) എന്നിവരെയാണ് കാട്ടൂര്‍ സിഐ എം.കെ. സജീവന്, എസ്ഐ വി. വി. വിമലിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാട്ടൂര്‍ പണിക്കര്മൂലയില് കോവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കാത്ത ഒരാള്‍ക്ക് നോട്ടീസ് നല്‍കിയതിന് പ്രതികള്‍ സെക്ടറല്‍ മജിസ്ട്രേറ്റ് മുരളീമേനോനെ ചോദ്യം ചെയ്യുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരും നിരവധി കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ ഷാനവാസ്, നിഖില്‍ ജോണ്‍, തുളസീദാസ്, ശ്യാംകുമാര്‍, ചിത്തിര എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി