ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മതിലില്‍ വാര്‍ളി ശൈലിയില്‍ ചിത്രങ്ങള്‍ ഒരുങ്ങുന്നു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മതിലില്‍ സാംസ്കാരികവകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ ചുമര്‍ചിത്രങ്ങള്‍ സമര്‍പ്പിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ സമര്‍പ്പണം നടത്തി. മഹാരാഷ്ട്രയിലെ ഗോത്രചുമര്ചിത്രകലയായ വാര്‍ളി ശൈലിയിലാണു ചിത്രങ്ങള്‍ വരച്ചത്. ചുമര്‍ചിത്രകലാ അധ്യാപകന് അരുണും പഠിതാക്കളും ചേര്‍ന്നാണു ചിത്രങ്ങള്‍ ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മതിലില്‍ ചുമര്‍ചിത്ര രചനാ അധ്യാപകനും പഠിതാക്കളും ചേര്‍ന്ന് ഒരുക്കുന്ന ചിത്രമതില്‍ പൂര്‍ത്തിയായി. ചുമര്‍ചിത്ര അധ്യാപകനായ അരുണിന്റെ നേതൃത്വത്തിലാണു മതിലില്‍ ചിത്രങ്ങള്‍ വരച്ചത്. മഹാരാഷ്ട്ര പരമ്പരാഗത നാടന്ഗോത്ര ചുമര്ചിത്രകലയായ വാര്‍ളി ശൈലിയിലുള്ള ചിത്രങ്ങളാണു ഒരുക്കിയത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, ഠാണാ സിഗ്നല്‍ ജംഗ്ഷന്, ഇരിങ്ങാലക്കുട ആല്‍ത്തറ, കൂടല്‍മാണിക്യം ഇത്സവം, ഇരിങ്ങാലക്കുട സെന്റ് തോമസ് പള്ളി പെരുന്നാള്‍, കൃഷിയും പ്രകൃതിയും തുടങ്ങിയ എട്ടോളം ചിത്രങ്ങളാണു പൂര്‍ത്തിയാക്കിയത്.