ഹരിതകര്മ്മ സേന അംഗങ്ങള്ക്ക് യൂണിഫോമും ആരോഗ്യ ഇന്ഷുറന്സ് കാര്ഡും വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തിലെ ഹരിതകര്മ്മ സേന അംഗങ്ങള്ക്കുള്ള യൂണിഫോം വിതരണവും ആരോഗ്യ ഇന്ഷുറന്സ് കാര്ഡ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ ഹരിതകര്മ്മ സേന അംഗങ്ങള്ക്കുള്ള യൂണിഫോം വിതരണവും ആരോഗ്യ ഇന്ഷുറന്സ് കാര്ഡ് വിതരണവും നടത്തി. പഞ്ചായത്ത് ഹാളില് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ്് കമ്മിറ്റി ചെയര്പേഴ്സണ് സുനിത മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദന് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സണ്, വാര്ഡംഗങ്ങളായ എ.എസ്. സുനില്കുമാര്, വി.ആര്. ഷൈജു, അജീഷ് കുഞ്ഞന്, ഷാരി വീനസ്, ജ്യോതി സരിന്, ഷീജ മോഹനന്, കുടുംബശ്രീ ചെയര്പേഴ്സണ് മിനി സത്യന് എന്നിവര് സംസാരിച്ചു.
മാലിന്യസംസ്കരണ നിര്വഹണ ഉദ്യോഗസ്ഥയായ വിഇഒ കെ.എം. തനുജ, പഞ്ചായത്ത് ഹെല്ത്ത് ഇന്സ്പെക്ടര് കെ.ജെ. ഡില്ജി, ഹരിത കര്മ്മ സേന കോ ഓര്ഡിനേറ്റര് ശിഖാമണി, പ്ലാന് ഫെസിലിറ്റേറ്റര് ഹരീഷ് കുമാര് എന്നിവര് ചടങ്ങില് പങ്കെടുത്തു. പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്രവര്ത്തനങ്ങളില് നിര്ണായക പങ്കുവഹിക്കുന്ന ഹരിതകര്മ്മ സേന അംഗങ്ങളുടെ പ്രവര്ത്തനങ്ങള്ക്ക് പിന്തുണയും അംഗീകാരവും നല്കുന്നതിന്റെ ഭാഗമായാണ് യൂണിഫോമും ആരോഗ്യ ഇന്ഷുറന്സ് കാര്ഡും വിതരണം ചെയ്തത്. ഹരിതകര്മ്മ സേന അംഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രാധാന്യം നല്കിക്കൊണ്ട് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി