ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
ഇരിങ്ങാലക്കുട മാര്‍ക്കറ്റ് ഇരട്ടക്കപ്പേള റോഡില്‍ ആറു മാസം മുമ്പ് കോണ്‍ക്രീറ്റിംഗ് നടത്തിയ ഭാഗം വീണ്ടും അറ്റകുറ്റപണികള്‍ക്കായി പൊളിച്ചുനീക്കിയ നിലയില്‍.
വാര്‍ത്ത കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മാര്‍ക്കറ്റ് റോഡിന്റെ ദുരവസ്ഥയില്‍ പ്രതിഷേധം ശക്തം; ബസ് സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു
ഇരിങ്ങാലക്കുട: ഏറെ നാളത്തെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പുനരുദ്ധാരണം നടത്തിയിട്ട് ആറുമാസം പിന്നിടും മുമ്പേ മാര്‍ക്കറ്റ് റോഡില്‍ വീണ്ടും വെട്ടിപ്പൊളിക്കല്‍. നഗരത്തിലെ പ്രധാന ഗതാഗതപാതകളിലൊന്നായ മാര്‍ക്കറ്റ് ഇരട്ടക്കപ്പേള റോഡാണ് വീണ്ടും തകര്‍ന്ന നിലയിലായത്. റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കി അധികകാലം പിന്നിടും മുമ്പ് തന്നെ റോഡ് വീണ്ടും വെട്ടിപ്പൊളിച്ചതോടെ യാത്രക്കാരിലും വ്യാപാരികളിലും ബസ് ജീവനക്കാരിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 2023 ഓക്ടോബര്‍ 23ന് മടത്തിക്കര ലൈനില്‍ മുക്കുളം ബിജോയ് (43) എന്ന യുവാവ് ഇവിടത്തെ കുഴിയില്‍ ബൈക്ക് മറിഞ്ഞാണ് മരണപ്പെട്ടത്. നാട്ടുകാരില്‍നിന്നും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നഗരസഭ അധികൃതര്‍ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റിംഗ് ചെയ്യാത്ത ഭാഗത്ത് വലിയ ഗര്‍ത്തങ്ങളായി മാറി.
തകര്‍ച്ചയിലായിരുന്ന റോഡില്‍ രൂപപ്പെട്ട വലിയ കുഴികള്‍ ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവര്‍ അപകടഭീഷണി നേരിടുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരെ യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും നിരന്തരം പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. എന്നാല്‍ പുനരുദ്ധാരണം നടത്തി അധികം വൈകാതെ തന്നെ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും തകര്‍ച്ചയും വെട്ടിപ്പൊളിക്കലും പ്രത്യക്ഷപ്പെട്ടതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ പ്രവൃത്തിയുടെ ഗുണനിലവാരത്തെക്കുറിച്ചും അധികൃതരുടെ ഏകോപനത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്.
കൊടകര, ചാലക്കുടി, ആമ്പല്ലൂര്‍ തുടങ്ങിയ പ്രധാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് മാര്‍ക്കറ്റ് റോഡിനെ ആശ്രയിക്കുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന പ്രധാന പാതയായതിനാല്‍ റോഡിന്റെ തകര്‍ച്ചയും ഗതാഗതക്രമീകരണങ്ങളിലെ മാറ്റവും യാത്രക്കാരെ നേരിട്ട് ബാധിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വാഹന ഗതാഗതത്തെയും റോഡിന്റെ ദുരവസ്ഥ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റ് റോിലൂടെ സര്‍വീസ് നടത്തേണ്ട സ്വകാര്യ ബസുകള്‍ ഗതാഗത തടസവും റോഡിന്റെ ശോച്യാവസ്ഥയും മൂലം കുരിശങ്ങാടി കപ്പേള വഴി തിരിച്ചുവിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി
ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂണിഫോമും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും വിതരണം ചെയ്തു
നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു