വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: സെര്‍ബിയയിലേക്ക് വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂമംഗലം കല്പറമ്പ് ചീനക്കുഴി റോഡ് സ്വദേശിയും കല്യാശേരി വീട്ടില്‍ താമസിക്കുന്നയാളുമായ സനീഷ് (38) ആണ് ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് അറസ്റ്റിലായത്. പുത്തന്‍വേലിക്കര സ്വദേശിക്കും സഹോദരിക്കും സെര്‍ബിയയില്‍ ജോലി ലഭിക്കുന്നതിനായി വര്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. 2025 ജൂലൈ 18 മുതല്‍ സെപ്റ്റംബര്‍ 27 വരെ വിവിധ തീയതികളിലായി ഗൂഗിള്‍ പേ വഴി മൂന്നുലക്ഷം രൂപയും ഇരിങ്ങാലക്കുടയിലെ ഓഫീസില്‍വെച്ച് നേരിട്ട് അഞ്ചുലക്ഷം രൂപയും ഉള്‍പ്പടെ ആകെ എട്ടുലക്ഷം രൂപയാണ് കൈപ്പറ്റിയത്.
എന്നാല്‍, പണം വാങ്ങിയശേഷം വിസ ശരിയാക്കി നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ യുഎസ് ഐടി എഡ്യുക്കേഷന്‍ സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. അബുദാബിയില്‍നിന്ന് രഹസ്യമായി ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി, ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്ഐമാരായ ജാക്സണ്, ഇ.യു. സൗമ്യ, എഎസ്ഐമാരായ മുരുകദാസ്, രാജേഷ്, സിപിഒ സി.എസ്. അജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപത മാതൃവേദി സ്നേഹസംഗമം നടത്തി
കെസിവൈഎം നിറവ് 2026 യുവജന കലോത്സവം; മതിലകം കെസിവൈഎം യൂണിറ്റ് ഒന്നാം സ്ഥാനം നേടി
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഗര്‍ബ നൈറ്റ് 2026 സംഘടിപ്പിച്ചു
എഐഎസ്എഫ് എഐവൈഎഫ് നൈറ്റ് മാര്‍ച്ച് നടത്തി
കെപിഎസ്ടിഎ അനുമോദനയോഗം സംഘടിപ്പിച്ചു