കെസിവൈഎം നിറവ് 2026 യുവജന കലോത്സവം; മതിലകം കെസിവൈഎം യൂണിറ്റ് ഒന്നാം സ്ഥാനം നേടി
രൂപത കെസിവൈഎം ഒരുക്കിയ നിറവ് 2026 യുവജന കലോത്സവത്തില്‍ വിജയികളായ ടീമിന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു.

ഇരിങ്ങാലക്കുട: രൂപത കെസിവൈഎം ഒരുക്കിയ നിറവ് 2026 യുവജന കലോത്സവത്തില്‍ 277 പോയിന്റുകളുമായി മതിലകം കെസിവൈഎം യൂണിറ്റ് ഒന്നാം സ്ഥാനവും 192 പോയിന്റുകളുമായി മൂന്നുമുറി കെസിവൈഎം യൂണിറ്റ് രണ്ടാം സ്ഥാനവും 177 പോയിന്റുമായി പേരാമ്പ്ര കെസിവൈഎം യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. രചന മത്സരങ്ങളും വ്യക്തിഗത കലാ മത്സരങ്ങളും, തനത് കലാരൂപങ്ങളായ പരിചമുട്ട്, മാര്‍ഗ്ഗംകളി, ചവിട്ടുനാടകം എന്നിവ ഉള്‍പ്പടെയുള്ള ഗ്രൂപ്പിന കലാ മത്സരങ്ങളും ഉള്‍പ്പടെ 27 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. 30 ഇടവകകളിലെ കെസിവൈഎം യൂണിറ്റുകളില്‍ നിന്നായി 700ല്‍ അധികം മത്സരാര്‍ഥികള്‍ വിവിധ മത്സര ഇനങ്ങളില്‍ മാറ്റുരച്ചു. താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയ വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോര്‍ജ് പാറേമന്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയര്മാന് സിബിന് പൗലോസ് അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍ ആമുഖപ്രഭാഷണം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികള്‍ വിതരണം ചെയ്തു. താഴേക്കാട് ഇടവക അസിസ്റ്റന്റ് വികാരി ഫാ. നിജോ ആശംസകള്‍ അര്‍പ്പിച്ചു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ജനറല്‍ സെക്രട്ടറി ജിതിന് ആന്റണി സ്വാഗതവും നിറവ് 2026 യുവജന കലോത്സവ കോ ഓര്‍ഡിനേറ്റര്‍ ഫ്ലെറ്റിന് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം വൈസ് ചെയര്‍പേഴ്സണ്‍ മരിയ വിന്‍സെന്റ്, ട്രഷറര്‍ എം.ബി. ആല്ബിന്, ജോയിന്റ് സെക്രട്ടറി പി.എന്‍. ആശ്ന, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡയാന ഡേവിസ്, ജോണ്‍ ബെന്നി, സെനറ്റ് അംഗങ്ങളായ സിബിന് തോമസ്, ഐറിന് റിജു, വനിതാ വിംഗ്് കോ ഓര്‍ഡിനേറ്റര്‍ മരിയ ജോണി, കലോത്സവം ജോയിന്റ് കണ്‍വീനര്‍ ഗോഡ്വിന് ആന്റണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപത മാതൃവേദി സ്നേഹസംഗമം നടത്തി
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഗര്‍ബ നൈറ്റ് 2026 സംഘടിപ്പിച്ചു
എഐഎസ്എഫ് എഐവൈഎഫ് നൈറ്റ് മാര്‍ച്ച് നടത്തി
കെപിഎസ്ടിഎ അനുമോദനയോഗം സംഘടിപ്പിച്ചു