ഇരിങ്ങാലക്കുട രൂപത മാതൃവേദി സ്നേഹസംഗമം നടത്തി
ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ 25 ാമത് സ്നേഹസംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: രൂപത മാതൃവേദിയുടെ 25 ാമത് സ്നേഹസംഗമവും ജൂബിലി ആഘോഷവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മാപ്രാണം ഹോളിക്രോസ് പള്ളിയില്‍ നടന്ന സംഗമത്തില്‍ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലിക്ക് ഒരുക്കമായി കാരുണ്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടും സ്നേഹസംഗമത്തിന്റെ രജതജൂബിലിയുടെ ഭാഗമായിട്ടും അമ്മ കനിവ് ആദരവ് എന്ന പേരില്‍ ഓട്ടിസം പോലുള്ള അസുഖം ബാധിച്ച് വിഷമിക്കുന്ന മക്കളെ വീട്ടില്‍ തന്നെ പരിചരിക്കുന്ന 25 അമ്മമാരെ പരിപാടിയില്‍ ആദരിച്ചു.
മാതൃവേദി രൂപത ഡയറക്ടര്‍ റവ.ഡോ. ആന്റോ കരിപ്പായി ആമുഖ പ്രഭാഷണവും മാപ്രാണം ഹോളിക്രോസ് പള്ളി വികാരി ഫാ. ആന്റോ പാണാടന്‍ അനുഗ്രഹപ്രഭാഷണവും നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍, ഇരിങ്ങാലക്കുട രൂപത കാരുണ്യവര്‍ഷം കണ്‍വീനര്‍ ഫാ. ഷാജു ചിറയത്ത്, മാപ്രാണം മുന്‍ വികാരി ഫാ. ജോണി മേനാച്ചേരി, മാപ്രാണം അസി. വികാരി ഫാ. ക്ലിന്റണ് പെരിഞ്ചേരി, മാപ്രാണം പള്ളി കൈക്കാരന് വര്‍ഗീസ് വള്ളിശേരി, മാപ്രാണം മാതൃവേദി പ്രസിഡന്റ് സിജി ജോസ് ആലുക്കല്‍, മാപ്രാണം ഇടവക ആനിമേറ്റര്‍ സിസ്റ്റര്‍ നിര്‍മ്മല എന്നിവര്‍ പ്രസംഗിച്ചു. ആയിരത്തി അഞ്ഞൂറോളം പേര് ഈ സ്നേഹസംഗമത്തില്‍ പങ്കെടുത്തു. അഗതി മന്ദിരത്തിലെ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. രൂപത മാതൃവേദി വീട്ടുപകരണങ്ങളും സമ്മാനങ്ങളും നല്കി. മാതൃവേദി രൂപത പ്രസിഡന്റ് സിനി ഡേവീസ് കാവുങ്ങല്‍ സ്വാഗതവും രൂപതാ സെക്രട്ടറി സെലിന് ജെയ്സന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിവൈഎം നിറവ് 2026 യുവജന കലോത്സവം; മതിലകം കെസിവൈഎം യൂണിറ്റ് ഒന്നാം സ്ഥാനം നേടി
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഗര്‍ബ നൈറ്റ് 2026 സംഘടിപ്പിച്ചു
എഐഎസ്എഫ് എഐവൈഎഫ് നൈറ്റ് മാര്‍ച്ച് നടത്തി
കെപിഎസ്ടിഎ അനുമോദനയോഗം സംഘടിപ്പിച്ചു