വീട്ടിലെ ലൈബ്രറിയില്‍ ക്ലാസിക്കല്‍ സംഗീത പഠന ക്ലാസ് ആരംഭിച്ചു
കാറളം വീട്ടിലെ ലൈബ്രറിയില്‍ ആരംഭിച്ച സംഗീത പഠന ക്ലാസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം പ്രസീന സജയന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാറളം വീട്ടിലെ ലൈബ്രറിയില്‍ ക്ലാസിക്കല്‍ സംഗീത പഠന ക്ലാസ് ആരംഭിച്ചു. പബ്ലിക് ലൈബ്രറിയായി പ്രവര്‍ത്തിക്കുന്ന വീട്ടിലെ ലൈബ്രറിയില്‍ വിവിധങ്ങളായ സാംസ്കാരിക പരിപാടികളും വായനാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു. നിരവധി പേരാണ് സ്ഥിരം വായനക്കാരായുള്ളത്. സാഹിത്യ പുരസ്കാരങ്ങള്‍, പ്രതിമാസ പുസ്തക ചര്‍ച്ച, പാടാം നമുക്കു പാടാം എന്ന പേരിലുള്ള പാട്ടുകൂട്ടായ്മ എന്നിവയ്ക്കു പിന്നാലെയാണ് ക്ലാസിക്കല്‍ സംഗീത പഠന ക്ലാസിനും തുടക്കമായത്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം പ്രസീന സജയന് ഉദ്ഘാടനം ചെയ്തു. സി.എം. സാനി അധ്യക്ഷത വഹിച്ചു. സംഗീത അധ്യാപിക പ്രിയ ആറാട്ടുപുഴ, സംഗീത നാടക അക്കാദമി സ്റ്റാഫ് പി.ബി. വത്സന് എന്നിവര്‍ സംസാരിച്ചു. റഷീദ് കാറളം സ്വാഗതവും ഡോ. പി.ആര്. ഷഹന നന്ദിയും പറഞ്ഞു. ലളിതഗാനങ്ങളും സിനിമാഗാനങ്ങളും പഠിപ്പിക്കുന്ന ക്ലാസും ഉടന്‍ ആരംഭിക്കുമെന്ന് വീട്ടിലെ ലൈബ്രറി കോ ഓര്‍ഡിനേറ്റര്‍ റഷീദ് കാറളം അറിയിച്ചു. ഇതിനായി നിരവധി പേര് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍