മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ കലോത്സവത്തില്‍ കോമണ്‍ കാറ്റഗറി മാര്‍ഗംകളിയില്‍ ഒന്നാം സ്ഥാനം നേടിയ ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍.
ഇരിങ്ങാലക്കുട: ക്രൈസ്തവ പാരമ്പര്യത്തിന്റെ ചുവടുകളും താളവും ഒത്തുചേര്‍ന്ന മാര്‍ഗംകളിയില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍. തൃശൂര്‍ സെന്‍ട്രല്‍ സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ കോമണ്‍ കാറ്റഗറി മാര്ഗംകളിയിലാണ് സ്കൂള്‍ ഒന്നാം സ്ഥാനം നേടിയത്. കലോത്സവത്തില്‍ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയ വിദ്യാലയത്തിന് മാര്‍ഗംകളിയിലെ വിജയം ഇരട്ടി മധുരമായി. ജാന്‍കി സുരേഷ്, ആദിഭദ്ര കെ. വിബിന്, അങ്കിത ഗിരീഷ്, ശ്രീനന്ദന എസ്. മേനോന്, തന്മയ സി. ബാബുരാജ്, എം.പി. ആശ്രിത, നിവേദ്യ ജിന്‍സ് എന്നിവരാണ് മാര്‍ഗംകളിയില്‍ ചുവടുവെച്ച് മികവ് തെളിയിച്ചത്.
വയനാട് സ്വദേശി സെബാസ്റ്റ്യനാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. ചുവടുകളുടെ കൃത്യതയും താളപ്പൊരുത്തവും സംഘത്തിന്റെ ഏകോപനവും കൈകോര്‍ത്തപ്പോള്‍ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിനായി. മാര്‍ഗംകളിയില്‍ തുടര്‍ച്ചയായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നേടിയെടുത്ത മികവിന്റെ തുടര്‍ച്ച കൂടിയാണ് ഈ വിജയം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുള്ള ടീം ഇത്തവണയും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. ക്രൈസ്തവ വിശ്വാസപാരമ്പര്യവും കേരളീയ കലാസംസ്കാരവും ഇഴചേര്‍ന്ന മാര്‍ഗംകളിയെ മത്സരവേദിയില്‍ മികവുറ്റതാക്കാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഒരുക്കങ്ങളും പരിശീലനവും വിജയത്തില്‍ നിര്‍ണായകമായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍