മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാളിന് തുരുത്തൂര്‍ സെന്റ് തോമസ് മൗണ്ട് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോഷി മുട്ടിക്കല്‍ കൊടിയേറ്റുന്നു.
മാപ്രാണം: ഫാത്തിമ മാതാ ദേവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ നാളെ ആഘോഷിക്കും. തുരുത്തൂര്‍ സെന്റ് തോമസ് മൗണ്ട് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോഷി മുട്ടിക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ദിവ്യബലി, നൊവേന, പ്രസുദേന്തി വാഴ്ച, വചനപ്രഘോഷണം എന്നിവക്ക് കൂനമ്മാവ് ബോയ്സ് ഹോം ഡയറക്ടര്‍ ഫാ. ജോസ് ഡൊമിനിക് നേതൃത്വം നല്കി. ഇന്ന് വൈകീട്ട് 5.30ന് നടക്കുന്ന ലത്തീന്‍ ഭാഷയിലുള്ള ദിവ്യബലിക്ക് ഫാ. ക്ലോഡിന് ബിവേറ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 9.30ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത ബിഷപ് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഷൈജന്‍ കളത്തില്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. നീല്‍ ചടയംമുറി, ജനറല്‍ കണ്‍വീനര്‍ ജിബിന്‍ മഞ്ഞളി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍