ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ കലോത്സവത്തില്‍ കോമണ്‍ കാറ്റഗറി ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍.
ഇരിങ്ങാലക്കുട: തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ കലോത്സവത്തില്‍ കോമണ്‍ കാറ്റഗറി ഒപ്പനയില്‍ മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂളും ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. പാട്ടിന്റെ മാധുര്യവും ചുവടുകളുടെ ചാരുതയും താളപ്പൊരുത്തവും സമന്വയിപ്പിച്ച അവതരണമാണ് ഇരുസംഘങ്ങള്‍ക്കും നേട്ടം സമ്മാനിച്ചത്. മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂളിനുവേണ്ടി ദിയ മനോജ്കുമാര്‍, എ.ജെ. ആദിലക്ഷ്മി, വൈഗ ഷെറിന് കുമാര്‍, എ.എസ്. നിരഞ്ജന, പി.എ. അനുശ്രീ, ആമിന മിന്നത്ത്, റോണിറ്റ റോയ് എന്നിവര്‍ ചുവടുവെച്ചു.

എം.എ. തന്വി മറിയം, ആഭ ഫഹദ്, സേറ ബ്രിജിറ്റ് ദീപു എന്നിവര്‍ ഗാനമാലപിച്ചു. സുമമിലെ സുധ മുന്തിടും തളിര് പൂവാണി… എന്നു തുടങ്ങുന്ന ഗാനത്തിനാണ് സംഘം ചുവടുവെച്ചത്. മുനീറും ജാഹിംഷായും പരിശീലനം നല്കി. മേബിള്‍ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു സ്കൂളിലെ പരിശീലനം. കഴിഞ്ഞ വര്‍ഷം ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ നാലാം സ്ഥാനവും നേടിയിട്ടുണ്ട്. എസ്എന്‍ വിദ്യാഭവനിലെ ഫൈഹ ഫൈസല്‍, പി.എ. ആയിഷ നസ്നീന്, സ്വേഹ മനോജ്കുമാര്‍ എന്നിവര്‍ ഗാനമാലപിച്ചപ്പോള്‍ ആഷ്മി സി. ബാബുരാജ്, വി. പാര്‍വണേന്ദു, നവമി സതീഷ്, ഹനാന് ഫാത്തിമ, കെ.എസ്. ശിവാംഗി, എസ്.എസ്. മെഹ്ജബീന്‍, മിന്‍ഹ ഫാത്തിമ എന്നിവര്‍ ചുവടുവെച്ചു.
സുമമസനില് മധു നുകരാന്‍ മകള്‍ മൊന്തിടലായ്… എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമുള്ള ചടുലമായ ചുവടുകളും ചിട്ടയായ അവതരണവും ശ്രദ്ധേയമായി. അബ്ദുള്ള എടരിക്കോടാണ് പരിശീലനം നല്‍കിയത്. കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന എസ്എന്‍ വിദ്യാഭവന് അതിനു മുമ്പ് തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഒപ്പനയ്ക്ക് പുറമെ മാര്‍ഗംകളി, ദഫ്മുട്ട്, കോല്‍ക്കളി എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടാന്‍ സ്കൂളിന് കഴിഞ്ഞു. കഠിനമായ പരിശീലനവും കൂട്ടായ പരിശ്രമവും കലാപ്രകടനങ്ങളോടുള്ള സമര്‍പ്പണവുമാണ് ഇരുസ്കൂളുകളെയും ഒപ്പനയില്‍ ഒരേപോലെ മികവിന്റെ നെറുകയിലെത്തിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍