ഗ്രേസ് 2026: അധ്യാപകര്‍ക്ക് ആദരവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ബേസിക് സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് (ബിഎസ്എച്ച്) വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രേസ് 2026 പരിപാടി നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. മധുപാല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ബേസിക് സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് (ബിഎസ്എച്ച്) വിഭാഗത്തിന്റെ നേതൃത്വത്തില്‍ മികച്ച ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ആദരിച്ചു. ഗ്രേസ് 2026 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്ത അധ്യാപകരെയാണ് ആദരിച്ചത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. മധുപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍സ് വിദ്യാഭ്യാസ മാധ്യമ വിഭാഗം കൗണ്‍സിലര്‍ ഫാ. ലിജോ ബ്രഹ്മകുളം സിഎംഐ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി മുഖ്യപ്രഭാഷണവും കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ആമുഖപ്രഭാഷണവും നടത്തി. ക്രൈസ്റ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. പി.എ. സോളമന്, ജോയിന്റ് ഡയറക്ടര്‍ റവ.ഡോ. മില്‍നര്‍ പോള്‍ വിതയത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി. ജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ആദരിക്കല്‍ ചടങ്ങില്‍ അധ്യാപകര്‍ക്ക് പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തോമസ് മാത്യു, എ. ജോസഫ്, ഷിനി ജോസ് എന്നിവര്‍ അധ്യാപകരുടെ പ്രതിനിധികളായി മറുപടി പ്രസംഗം നടത്തി. ബേസിക് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി ഡോ. എം.ഐ. സജു നന്ദി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം