ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യുവജനങ്ങളുടെ കലാകായിക സാംസ്കാരിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര സഹകരണവും സാഹോദര്യവും വളര്‍ത്തുന്നതിനുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവത്തിന് ആവേശോജ്ജ്വലമായ തുടക്കം. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. വി.സി. വര്‍ഗീസ്, മിനി ജോസ് ചാക്കോള, ടി.എ. പോള്‍, റോണി പോള്‍ മാവേലി, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, ടി.കെ. ഷാജു എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എ. ഇമ്ന, പ്രോഗ്രാം കമ്മിറ്റി അംഗം അബ്ദുല്‍ ഹഖ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ക്ലബ് ഭാരവാഹികള്‍, പൊതുജനങ്ങള്‍, കലാ കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി സ്വാഗതവും സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. നിസാര്‍ നന്ദിയും പറഞ്ഞു. വരും ദിവസങ്ങളില്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി വ്യത്യസ്ത കലാ കായിക മത്സരങ്ങള്‍ അരങ്ങേറും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
ഗ്രേസ് 2026: അധ്യാപകര്‍ക്ക് ആദരവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്