അവിട്ടത്തൂർ എൽബിഎസ്എം സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും നടത്തി
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 75-ാം വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ ടി. റാണി പോള്‍, ടി. ബീനബായ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, പിടിഎ പ്രസിഡന്റ് ടി.കെ. ശശി, കെ.കെ. കൃഷ്ണന് നമ്പൂതിരി, കെ.ആര്. രാജേഷ്, സി. സീമോള്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കു കാഷ് അവാര്‍ഡ് വിതരണം ചെയ്തു.

ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഫിന്‍ലന്‍ഡിലേക്ക് പഠനവഴി തുറന്ന് സെന്റ് ജോസഫ്സ് കോളജ്; ക്സാംക് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു