വേളൂക്കര പഞ്ചായത്തില്‍ ഭീതി പടര്‍ത്തി പേപ്പട്ടി ആക്രമണം
വേളൂക്കര പഞ്ചായത്തില്‍ ഭീതി പടര്‍ത്തി പേപ്പട്ടി ആക്രമണം
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്തില്‍ ഭീതി പടര്‍ത്തി പേപ്പട്ടി ആക്രമണം. കഴിഞ്ഞ ദിവസം അവിട്ടത്തൂര്‍ നവരശ്മി റോഡിലെ വീടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന കദളിക്കാട്ടില്‍ ഷൈലജയെ തെരുവുനായ് കടിച്ചു. കയ്യിലും കാലിലും കടിയേറ്റ ഷൈലജയെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തന്നെ തുമ്പൂര്‍, കൊറ്റനെല്ലൂര്‍ ഭാഗങ്ങളില്‍ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നായയ്ക്ക് പേവിഷ ബാധയുള്ളതായി സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു