പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാന്‍ ഒരുങ്ങുന്ന പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി.

അരിപ്പാലം: പൂമംഗലം ഗവ. ആയുര്‍വേദാശുപത്രിക്ക് പുതിയ വിലാസമൊരുങ്ങുന്നു. നിലവില്‍ തോപ്പില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ചേലൂര്‍ അരിപ്പാലം റോഡില്‍ പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആശുപത്രി മാറ്റുന്നതിനുള്ള അനുമതി തേടി അധികൃതര്‍ ഡിഎംഒയ്ക്ക് അപേക്ഷ നല്കി. അനുമതി ലഭിച്ചാല്‍ ഈ മാസം തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം. മാറ്റത്തിന്റെ ഭാഗമായി പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നില്‍ ആയുര്‍വേദാശുപത്രിയുടെ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചിരുന്നു.
സൗജന്യമായി ലഭിച്ച ഭൂമിയില്‍ നിര്‍മിച്ച ആശുപത്രി
2008 ജൂണ്‍ 29 ന് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ജോജി ജോസഫ് കാരാത്രയുടെ സ്മരണാര്‍ഥം പിതാവ് കെ.പി. ജോസഫ് സൗജന്യമായി നല്കിയ അഞ്ച് സെന്റ് സ്ഥലത്താണ് ആയുര്‍വേദാശുപത്രി ആരംഭിച്ചത്. അന്നത്തെ എംഎല്‍എ തോമസ് ഉണ്ണിയാടന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ലോനപ്പന് നമ്പാടന് എംപി ആയിരുന്നു മുഖ്യാഥിതി. പിന്നീട് 2018 ല്‍ ആശുപത്രിക്ക് മുകളില്‍ മിനി കോണ്‍ഫറന്‍സ് ഹാളും നിര്‍മിച്ചു. വിവിധ സൗകര്യങ്ങളോടെ ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് മാറ്റാനുള്ള നീക്കം. സമീപകാലത്ത് ജനപങ്കാളിത്തത്തോടെ ഒരു ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിലേക്കുള്ള റോഡ് വീതികൂട്ടുകയും ചെയ്തിരുന്നു.
സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ ഭൂമിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആശുപത്രി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ ആശങ്കയുണ്ട്. ആശുപത്രിയിലേക്കുള്ള റോഡ് ഉള്‍പ്പടെ സമീപകാലത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ സാഹചര്യത്തില്‍ നിലവിലെ കെട്ടിടത്തില്‍നിന്ന് ആശുപത്രി മാറ്റുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുന്നത് പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

രോഗികള്‍ക്ക് കൂടുതല്‍ സൗകര്യം; നിലവിലെ കെടടിടം അടച്ചുപൂട്ടില്ല: കെ.എസ്. തമ്പി (പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ്)
ആശുപത്രി മാറ്റിയാലും നിലവിലെ കെട്ടിടം അടച്ചുപൂട്ടില്ല. അവിടെ കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റര്‍ പ്രവര്‍ത്തിക്കും. നിലവില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ബസിറങ്ങി നടക്കുകയോ ഓട്ടോറിക്ഷ ആശ്രയിക്കുകയോ വേണം. എന്നാല്‍ പഴയ പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ തന്നെ ബസ് സ്റ്റോപ്പുള്ളതിനാല്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമാകും. പഞ്ചായത്ത് കെട്ടിടത്തില്‍ കൂടുതല്‍ സ്ഥലസൗകര്യവും ലഭ്യമാണ്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഡിഎംഒയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആശുപത്രി മാറ്റം യാഥാര്‍ഥ്യമാക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു
സോണിയ ഗിരി നാദോപാസന പ്രസിഡന്റ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിതവസന്തം 2026 27 പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 2027 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം