മരം കൊള്ളയെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൂമംഗലം മണ്ഡലം യുഡിഎഫ് കമ്മിറ്റി ധര്‍ണ നടത്തി
പൂമംഗലം: മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മരം കൊള്ളക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പൂമംഗലം വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ധര്‍ണ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ ജൂലി, ലാലി, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ്. പവിത്രന്, ടി.ആര്. ഷാജു, യു. ചന്ദ്രശേഖരന്, സി. സന്തോഷ്, ഇ.കെ. സുബ്രഹ്മണ്യന്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിത സുബ്രഹ്മണ്യന്, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു സി. മേനോന്, എന്‍. ശ്രീകുമാര്‍, അജി കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ