ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്‍
ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ഗോകുലം എഫ്സി കോഴിക്കോട്.
ഇരിങ്ങാലക്കുട: ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് നടന്ന പ്രഥമ ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലം എഫ്സി കോഴിക്കോട് ജേതാക്കള്‍. ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിന് കേരള പോലീസിനെ ഗോകുലം എഫ്സി പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഗോകുലത്തിന് വേണ്ടി അക്ഷുമ കേരള പോലീസിന്റെ വല ചലിപ്പിച്ചു.
പത്താം മിനിറ്റില്‍ റിഷാദിലൂടെ ഗോകുലം ലീഡ് 2 – 0 ആക്കി ഉയര്‍ത്തി. പത്തൊന്‍പതാം മിനിറ്റില്‍ കേരള പോലീസ് ബേബിളിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സമാപന ചടങ്ങില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ താരവുമായ യു. ഷറഫലി മുഖ്യാതിഥി ആയിരുന്നു.
മികച്ച ഗോള്‍ കീപ്പര്‍ ആയി ഗോകുലത്തിന്റെ ബിശ്വജിത്ത്, ഡിഫന്‍ഡറായി ഗോകുലത്തിന്റെ അതുല്‍, മിഡ് ഫീല്‍ഡര്‍ ആയി കേരള പോലീസിന്റെ ജംഷദ്, ഫോര്‍വേര്‍ഡ് ആയി കേരള പോലീസിന്റെ ബേബിള്‍, മികച്ച കളിക്കാരനായി ഗോകുലത്തിന്റെ മോസ്സസ്, മികച്ച ടീം ആയി പറപ്പൂര് എഫ്സി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ട്രോഫി മുന്‍ കോച്ച് പീതാംബരന്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ഡിഎഫ്എ സെക്രട്ടറി റോയി കുര്യന്, ഒളിംപ്യന്‍ എഫ്സി സെക്രട്ടറി എ.വി. ജോസഫ്, പ്രസിഡന്റ് എം.കെ. പ്രഹ്ളാദന്, സി.പി. അശോകന് തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര കായികശാസ്ത്ര സമ്മേളനം
ചാവറ ഫാമിലി ക്വിസ് 2കെ26
ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം സമ്മാനിച്ചു
ക്ഷമയും സ്നേഹവും ത്യാഗവുമാണ് ധര്‍മത്തിന്റെ അടിസ്ഥാനം, ആചാര്യ എം.ആര്. രാജേഷ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്മെന്റ് ഫെസ്റ്റ്
ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍