ഇരിങ്ങാലക്കുട എഡ്യൂക്കേഷണല്‍ ഹബ്ബ് യാഥാര്ഥ്യകമാകുന്നു: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുടയില്‍ നിര്‍മിക്കുന്ന എഡ്യൂക്കേഷണല്‍ ഹബ്ബ് സമുച്ചയത്തിന്റെ മാതൃക.
ആറ് കോടി രൂപയുടെ പദ്ധതി
ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യൂക്കേഷണല്‍ ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റില്‍ ആറ് കോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തികള്‍ നേരത്തെ ആരംഭിച്ചിരുന്നു.
ഇത് അന്തിമ ഘട്ടത്തിലാണ്. പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കിടക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എഡ്യൂക്കേഷണല്‍ ഹബ്ബ് ഉയരുക. പ്രൊഫെഷണല്‍ വിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള(സിവില്‍ സര്‍വീസ് അക്കാദമി ), അഡിഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ് ), കേരള ലാംഗ്വേജ് നെറ്റ് വര്‍ക്ക്, സംഗമഗ്രാമ മാധവന് പഠന ഗവേഷണ കേന്ദ്രം, അച്ചടി പഠന രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റ്, നിര്‍ദിഷ്ട സ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇനിസ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട എഡ്യൂക്കേഷണല്‍ ഹബ്ബില്‍ പ്രവര്‍ത്തനം ആരംഭിക്കുക.എഡ്യൂക്കേഷണല്‍ ഹബ്ബ് നിര്‍മ്മാണത്തിന്റെ നോഡല്‍ ഓഫീസര്‍ പി സുരേഷ്, ആര് ഇന്ദുലാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു