സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
കലാപ്രതിഭകള്ക്കായുള്ള മോട്ടിവേഷന്‍ ക്ലാസ് കൂടിയാട്ട കലാകാരന് ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട മാള, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട ഉപജില്ലകളിലെ സര്‍ഗധനരായ പ്രതിഭകളുടെ മത്സരാവേശം വാനോളം ഉയര്‍ത്താനുള്ള മോട്ടിവേഷന്‍ ക്ലാസിന്റെ ഉദ്ഘാടനം എല്‍എഫ്സിഎച്ച്എസ് സ്കൂള്‍ ഹാളില്‍ കൂടിയാട്ട കലാകാരന് ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ നിര്‍വ്വഹിച്ചു. ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ടി. ഷൈല അധ്യക്ഷത വഹിച്ചു. എഇഒ കെ.കെ.സുരേഷ്, പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ഡോ. എ.വി. രാജേഷ്, എച്ച്എം ഫോറം കണ്‍വീനര്‍ ടി.കെ. ലത, എ.സി. സുരേഷ്, മെജോപോള്‍ എന്നിവര്‍ പ്രസംഗിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ ടി.പി. സതീഷ് ക്ലാസ് നയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടല്‍മാണിക്യം ക്ഷേത്രത്തില്‍നടന്ന വിളിച്ചുചൊല്ലി പ്രായശ്ചിത്തം
കൂടിയാട്ട മഹോത്സവത്തില്‍ ജപ്പാനിസ്കലാകാരികളുടെ നങ്ങ്യാര്‍കൂത്ത് അരങ്ങേറി
ദനഹ തിരുനാള്‍; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ കല്‍കുരിശില്‍ തിരിതെളിഞ്ഞു
തൃശൂര്‍ റൂറല്‍ പോലീസിന് കരുത്തേകാന്‍ പുത്തന്‍ വാഹനങ്ങള്‍; നാല് മഹീന്ദ്ര ബൊലേറൊ വാഹനങ്ങള്‍ ലഭിച്ചു
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള് അമ്പെഴുന്നള്ളിപ്പുകള്‍ പ്രതിസന്ധിയിലാകുമോ… ആശങ്കയില്‍ ഇരിങ്ങാലക്കുട നിവാസികള്‍