തൃശൂര്‍ റൂറല്‍ പോലീസിന് കരുത്തേകാന്‍ പുത്തന്‍ വാഹനങ്ങള്‍; നാല് മഹീന്ദ്ര ബൊലേറൊ വാഹനങ്ങള്‍ ലഭിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 2025-26 വര്‍ഷത്തെ പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ റൂറല്‍ പോലീസിന് അനുവദിച്ച പുതിയ വാഹനങ്ങള്‍.
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസിന്റെ കുതിപ്പിന് വേഗം കൂട്ടാന്‍ പുതിയ നാല് വാഹനങ്ങള്‍ കൂടി എത്തി. സംസ്ഥാന സര്‍ക്കാരിന്റെ 2025-26 വര്‍ഷത്തെ പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മഹീന്ദ്ര ബൊലേറൊ വാഹനങ്ങളാണ് തൃശൂര്‍ റൂറല്‍ ജില്ലയ്ക്ക് ലഭിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കും മൂന്ന് പോലീസ് സ്റ്റേഷനുകള്‍ക്കുമായാണ് പുതിയ വാഹനങ്ങള്‍ ലഭിച്ചത്. കൈപമംഗലം, വലപ്പാട്, കൊരട്ടി എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് മഹീന്ദ്ര ബൊലേറൊ ബി ഫോര്‍ മോഡല്‍ വാഹനങ്ങളും, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മഹീന്ദ്ര ബൊലേറൊ നിയോയുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ചടങ്ങില്‍ ഏറ്റുവാങ്ങിയ വാഹനങ്ങള്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയില്‍ എത്തിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങള്‍ കൈമാറി. പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സേവനം കൂടുതല്‍ വേഗത്തില്‍ എത്തിക്കാന്‍ ഈ വാഹനങ്ങള്‍ സഹായിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് പറഞ്ഞു. ആധുനിക സജ്ജീകരണങ്ങളോടെയുള്ള വാഹനങ്ങള്‍ എത്തുന്നതോടെ റൂറല്‍ പോലീസിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു