പരിസരം-നിര്മ്മലം പദ്ധതി സര്ക്കാര്തലത്തില് നടപ്പാക്കണം- കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്
കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് പരിസരം-നിര്മ്മലം എന്ന പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം നഗരസഭ 34-ാം വാര്ഡ് കൗണ്സിലര് വി.എസ്. അശ്വതി നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: പാതയോരങ്ങളിലുള്ള വീടിന്റെ പരിസരം സംരക്ഷിക്കേണ്ട ചുമതല വിട്ടുടമസ്ഥന് തന്നെയാകണമെന്ന നിയമവ്യവസ്ഥ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് വഴി നടപ്പിലാക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖല ആവശ്യപ്പെട്ടു. ടാക്സ് പ്രാക്ടീഷണര്മാര് അവരുടെ ഗ്രഹത്തിന്റെ പാതയോരം സ്വയം ശുചിയാക്കുന്ന പരിസരം-നിര്മ്മലം എന്ന പദ്ധതിയുടെ മേഖലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
പല വിദേശരാജ്യങ്ങളിലും വീടിനോട് ചേര്ന്നുള്ള റോഡരികും, പാതയോരങ്ങളും വൃത്തിയായും, മാര്ഗതടസമില്ലാതെയും, സൂക്ഷിക്കേണ്ടത് വീട്ടുടമസ്ഥന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. നിയമം അനുസരിക്കാത്തവര്ക്ക് പിഴയും നിയമ നടപടികളും നേരിടേണ്ടി വരുന്ന സാഹചര്യവും വികസിത രാജ്യങ്ങളില് നിലനില്ക്കുന്നു. 34-ാം വാര്ഡ് കൗണ്സിലര് വി.എസ്. അശ്വതി പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.ആര്. മുരളീധരന് അധ്യക്ഷത വഹിച്ചു, സംസ്ഥാന നിര്വാഹക സമിതി അംഗം ഫ്രാന്സര് മൈക്കിള് പദ്ധതി വിശദീകരണം നടത്തി. ജില്ലാ അക്കാഡമിക് കൗണ്സില് ചെയര്മാന് അഡ്വ. പി. ഉണ്ണികൃഷ്ണന്, പി.എസ്. രമേഷ് ബാബു, കെ. രതീഷ്, ജോജി ചാക്കോ, മൊഹ്സിന് തുടങ്ങിയവര് സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടല്മാണിക്യം ക്ഷേത്രത്തില്നടന്ന വിളിച്ചുചൊല്ലി പ്രായശ്ചിത്തം
കൂടിയാട്ട മഹോത്സവത്തില് ജപ്പാനിസ്കലാകാരികളുടെ നങ്ങ്യാര്കൂത്ത് അരങ്ങേറി
ദനഹ തിരുനാള്; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില് കല്കുരിശില് തിരിതെളിഞ്ഞു
തൃശൂര് റൂറല് പോലീസിന് കരുത്തേകാന് പുത്തന് വാഹനങ്ങള്; നാല് മഹീന്ദ്ര ബൊലേറൊ വാഹനങ്ങള് ലഭിച്ചു
ഇരിങ്ങാലക്കുട മുന് നഗരസഭ ചെയര്മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്ജ് (90) അന്തരിച്ചു
കത്തീഡ്രല് പിണ്ടിപ്പെരുന്നാള് അമ്പെഴുന്നള്ളിപ്പുകള് പ്രതിസന്ധിയിലാകുമോ… ആശങ്കയില് ഇരിങ്ങാലക്കുട നിവാസികള്