മണ്ണിന്റെ കാവല്‍ക്കാരനുമായി സംവാദം: ചെറുവയല്‍ രാമനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കേളജിലെ ദേശീയ സെമിനാറില്‍ ആദരിച്ചു
പദ്മശ്രീ ചെറുവയല്‍ രാമനെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പൊന്നാടയണിയിച്ച് ആദരിക്കുന്നു. ഡോ. ഇ. എം. അനീഷ് സമീപം.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ദേശീയ സെമിനാറിന്റെ രണ്ടാം ദിനത്തില്‍ പത്മശ്രീ പുരസ്കാര ജേതാവും വയനാടന്‍ ഗോത്രകര്ഷകനുമായ ചെറുവയല്‍ രാമനെ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പൊന്നാടയണിയിച്ച് ആദരിച്ചു. വിത്തുകളുടെ വൈവിധ്യവും സവിശേഷതകളും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മണ്ണിന്റെയും വിത്തുകളുടെയും സംരക്ഷണത്തെ ആസ്പദമാക്കിയ തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
കാലിക്കട്ട് സര്‍വകലാശാല സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് നയിച്ച സംവാദത്തില്‍, പരമ്പരാഗത കൃഷിജ്ഞാനത്തിന്റെ പ്രസക്തിയും പരിസ്ഥിതി സംരക്ഷണത്തില്‍ അതിന്റെ പങ്കും ചര്‍ച്ചയായി. വിദ്യാഭ്യാസം പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നു അഭിപ്രായപ്പെട്ട അദ്ദേഹം ആധുനിക വികസന മാതൃകകള്‍ക്കിടയില്‍ നഷ്ടമാകുന്ന നാട്ടറിവുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. മൂല്‍ജി ജൈതാ ഓട്ടോണമസ് കോളജ്, ജല്‍ഗോണ്‍ (മഹാരാഷ്ട്ര) നോളേജ് റിസോഴ്സ് സെന്റര്‍ ഡയറക്ടറായ ഡോ. വിജയ് ശ്രീനാഥ് കാഞ്ചി വേദങ്ങളിലെ ശാസ്ത്രാന്വേഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ഭാരതീയ വേദങ്ങളിലെ ശാസ്ത്രീയ ചിന്തയുടെ ആഴവും യുക്തിബോധവും അദ്ദേഹം വിശദീകരിച്ചു. സുവോളജിസ്റ്റും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ. സന്ദീപ് ദാസ് ക്ലാസ് നയിച്ചു. മുന്‍ ഫെഡോഫാക്ട് ചീഫ് എജിനീയര്‍ ഡോ. രാജശേഖര്‍ പി. വൈക്കം ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും തമ്മിലുള്ള സവിശേഷ ബന്ധം എന്ന വിഷയത്തിലും പത്മശ്രീ പ്രഫ. ശാരദ ശ്രീനിവാസന് (ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ബാംഗ്ലൂര്‍) ഇന്ത്യയിലെ ആര്ക്കിയോമെറ്റലര്ജി എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്മെന്റ് ഫെസ്റ്റ്
ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
രാസ ലഹരി, കള്ളനോട്ട്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ ദയാല്‍ അറസ്റ്റില്‍
ഭാര്യയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍കേസില്‍ പ്രതി അറസ്റ്റില്‍
ഉല്‍സവത്തിന്റെ എഴുന്നള്ളിപ്പിനെത്തിയ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി; ഇടഞ്ഞ ആന പിങ്ക് പോലീസിന്റെ കാര്‍ കുത്തി മറച്ചിട്ടു