മാധവനാട്യഭൂമിയിലെ ദശരൂപകോത്സവത്തില് ഭാസന്റെ ഊരുഭംഗം
ത്രിപുരദാഹം കൂടിയാട്ടത്തില്‍ ശിവനായി ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, വിഷ്ണുവായി നേപത്ഥ്യ രാഹുല്‍ ചാക്യാര്‍, ബ്രഹ്മാവായി ഗുരുകുലം തരുണ്‍, നാരദനായി അമ്മന്നൂര്‍ മാധവ് ചാക്യാര്‍ എന്നിവര്‍ അരങ്ങില്‍.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ അമ്മന്നൂര്‍ അനുസ്മരണമായി നടക്കുന്ന ദശരൂപകോത്സവത്തില് വേണുജി സംവിധാനം ചെയ്ത ഊരുഭംഗം കൂടിയാട്ടം അരങ്ങേറി. ദശരൂപകത്തിലെ അങ്കം എന്ന രൂപകമായ ഊരുഭംഗത്തില്‍ ദുര്യോധനനായി സൂരജ് നമ്പ്യാരും ബലരാമനായി പൊതിയില്‍ രഞ്ജിത് ചാക്യാരും ഗാന്ധാരിയായി കപില വേണുവും അശ്വത്ഥാമാവായി കലാമണ്ഡലം ജിഷ്ണു പ്രതാപും രംഗത്തെത്തി. കൂടിയാട്ടത്തിന് മുന്‍പ് ഡോ. സി.കെ. ജയന്തി അങ്കം ലക്ഷണവും രംഗപ്രയോഗവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ഊരുഭംഗം കൂടിയാട്ടത്തില്‍ മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുല്‍ എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, മൂര്‍ക്കനാട് ദിനേശ് വാര്യര്‍ എന്നിവരും താളത്തിന് സരിത കൃഷ്ണകുമാര്‍, ആതിര ഹരിഹരന്, ഗുരുകുലം അതുല്യ, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം ഗൗരി, ഗുരുകുലം ഋതു എന്നിവരും ചമയത്തിന് കലാനിലയം ഹരിദാസ് കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍