കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ തുടക്കം കുറിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കേരള കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഒ.എസ്. ടോമി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജി ഫാന്‍സിസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇടിച്ചന് തരകന്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോബി ആലപ്പാട്ട്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.ജെ. അനൂപ് രാജ്, കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗം അഖില്‍ ഡൊമിനിക്, കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കോഡിനേറ്റര്‍ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പടിയൂര്‍ മണ്ഡലം കോഡിനേറ്റര്‍ എ.ജെ. അജിത്ത് രാജ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ മണ്ഡലം കോഡിനേറ്റര്‍ എബിന് മാത്യു വെള്ളാനിക്കാരന്‍, വേളൂക്കര മണ്ഡലം കോഡിനേറ്റര്‍ വി.എസ്. വര്‍ഗീസ്, പൊറത്തിശേരി മണ്ഡലം കോഡിനേറ്റര്‍ ടി.പി. ആന്റണി, ആളൂര്‍ മണ്ഡലം കോഡിനേറ്റര്‍ ജോസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാര്‍മല്‍ മെലഡി 2026 ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ക്രൈസ്റ്റ് കോളജില്‍ അധ്യാപക കലോത്സവം കലാഞ്ജലി 2026 സംഘടിപ്പിച്ചു
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
കുട്ടികള്‍ രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത്: തോമസ് ഉണ്ണിയാടന് എംഎല്‍എ
മാള ഉപജില്ലാ കലോത്സവത്തില്‍ ഇരട്ട ഓവറോള്‍ കിരീടം നേടി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ താഴേക്കാട്