പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നിടത്ത് റീത്തുവെച്ച് പ്രതിഷേധിച്ച് യുവമോര്‍ച്ച
ഇരിങ്ങാലക്കുട: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നിടത്ത് റീത്തുവെച്ച് യുവമോര്‍ച്ച. കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന കാലഘട്ടത്തില്‍ ഠാണാ-ബസ് സ്റ്റാന്‍ഡ് റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിപോകുന്ന സ്ഥലത്താണു യുവമോര്‍ച്ച റീത്തുവെച്ച് പ്രതിഷേധിച്ചത്. ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതു കണ്ടിട്ടും അധികൃതര്‍ കുടിവെള്ളം പാഴാകുന്നതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നു യുവമോര്‍ച്ച ആരോപിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് റീത്തു വെച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മിഥുന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിനു ഗിരിജന്‍, സെക്രട്ടറി ഹരിശങ്കര്‍, അരുണ്‍, കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ച